പാലക്കാട്: ഭാര്യയെ ഭർത്താവ് വിറകുകൊളളിയുപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി.കോട്ടായിയിൽ ചേന്ദക്കാട് സ്വദേശി വേശുക്കുട്ടിയാണ് (65) മരിച്ചത്. കുടുംബവഴക്കിനെ തുടർന്നാണ് ഭർത്താവായ വേലായുധൻ ഇവരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.ആക്രമണത്തിൽ പരിക്കേറ്റ വേശുക്കുട്ടി വീട്ടിൽ വച്ച് തന്നെ മരിക്കുകയായിരുന്നു. പ്രതി വേലായുധനെ കോട്ടായി പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. ഡിവൈഎസ്പി അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Trending
- വയനാട് ഫണ്ടിനെതിരെ ആരോപണം: ഡി.ജി.പിക്ക് പരാതി നല്കി കോണ്‍ഗ്രസ്
- ഗള്‍ഫ് പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനിക്കു നേരെ ഇറാന്റെ ഡ്രോണാക്രമണം
- പാകിസ്ഥാനെ ആക്രമിച്ചാൽ ഇന്ത്യൻ മണ്ണിൽ കയറി കൊൽക്കത്ത വരെ കയറി തിരിച്ചടിക്കും, ഭീഷണിയുമായി പാക് പ്രതിരോധമന്ത്രി
- വോട്ടിന് കിറ്റ്: കേസെടുത്ത് പൊലീസ്; ശേഷിക്കുന്ന കിറ്റുകൾ പിടിച്ചെടുക്കും
- ഇസ ടൗണ്‍ പരിസരങ്ങളില്‍ ഗ്യാസ് സിലിണ്ടര്‍ വണ്ടികള്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിച്ചു
- ഇറാനിയന്‍ ഡ്രോണ്‍ ആക്രമണം: ബാപ്കോ സംഭരണശാലയില്‍ തീപിടിത്തം
- ‘വീ ഗോട്ട് ഹിം’: ഇറാനിൽ എഫ് 15 ഇ ജെറ്റ് യുദ്ധവിമാനം തകർന്ന് കാണാതായ പൈലറ്റിനെ രക്ഷപ്പെടുത്തിയെന്ന് ഡൊണാൾഡ് ട്രംപ്
- ഡമാസ്കസിലെ യു.എ.ഇ. എംബസിക്ക് നേരെ ആക്രമണം: ബഹ്റൈന്‍ അപലപിച്ചു

