പുൽപ്പള്ളി: കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍നിന്നും ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു. കാപ്പിസെറ്റ് ചെത്തിമറ്റം പുത്തന്‍ പുരയില്‍ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണു മരിച്ചത്. ഇന്നു വൈകുന്നേരം നാലരയോടെയാണ് അപകടമുണ്ടായത്. ഇവരുടെ വീടിനോടു ചേര്‍ന്നുള്ള കൃഷിയിടത്തില്‍ വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനായി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതിലേക്കു വൈദ്യുതി പ്രവഹിക്കുന്നുണ്ടെന്ന് അറിയാതെ അബദ്ധത്തില്‍ തട്ടി ഷോക്കേല്ക്കുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. ഷോക്കേറ്റ സരസുവിനെ രക്ഷപെടുത്താന്‍ ശ്രമിച്ചപ്പോഴാണു ശിവദാസിന് ഷോക്കേറ്റത്. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സരസുവിനെ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ശിവദാസിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വൈദ്യുതി വേലി അനധികൃതമായാണ് നിർമിച്ചതെന്നാണു വിവരം. പൊലീസ്, കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Trending
- സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു, രണ്ട് കുട്ടികൾക്ക് കൂടി രോഗബാധ, ആരോഗ്യനില തൃപ്തികരം
- ബഹ്റൈന്‍ രാജാവ് ഈജിപ്തില്‍
- ബഹ്റൈനില്‍ റോഡ് നിയമങ്ങള്‍ ലംഘിക്കുന്ന കാല്‍നടയാത്രക്കാര്‍ക്ക് പിഴ വരുന്നു
- ഐസിആർഎഫ് ബഹ്റൈൻ സൗജന്യ മെഡിക്കൽ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.
- വിജയ്ക്ക് നിര്‍ണായകം, തമിഴ്നാട് സർക്കാരിന് തിരിച്ചടി; കരൂർ ദുരന്തത്തില്‍ കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം
- ബഹ്റൈനില്‍ കിംഗ് ഫിഷ് ബന്ധന നിരോധനം പിന്‍വലിക്കുന്നു
- ഏഷ്യന്‍ യൂത്ത് ഗെയിംസിന് ബഹ്റൈന്‍ ഒരുക്കങ്ങള്‍ തുടരുന്നു
- ബഹ്റൈനില്‍ ഫ്ളൂ വാക്സിനേഷന് കാമ്പയിന് നടത്തി