മലപ്പുറം: പെരുമ്പടപ്പ് പട്ടേരിയിൽ രണ്ടരവയസ്സുകാരിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. റഫീഖ്– ഹസീന ദമ്പതികളുടെ മകൾ ഹിഷാ മെറിനാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഹസീനയെ രക്ഷിച്ച് പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു.
കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടിയെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടുമുറ്റത്തെ കിണറിൽ വീണ നിലയിൽ ഇരുവരെയും ഇന്നു രാവിലെയാണു കണ്ടെത്തിയത്. പൊന്നാനിയിൽ നിന്നുള്ള അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്.