തൊടുപുഴ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൊടുപുഴയിലെത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന ‘കാരുണ്യം’ വ്യാപാരി ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യാനാണു ഗവർണർ തൊടുപുഴയിലെത്തിയത്. ജില്ലാ അതിർത്തിയിലെ മൂന്നിടത്ത് എസ്എഫ്ഐ, ഡിവൈഎഫ്ഐ, യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ ഗവർണർക്കു നേരേ കരിങ്കൊടി കാണിച്ചു.
അച്ഛകവല, വെങ്ങല്ലൂർ, ഷാപ്പുപടി എന്നിവടങ്ങളിലായിരുന്നു പ്രതിഷേധം. ഇവരെ പൊലീസ് തടഞ്ഞില്ല, അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തില്ല. ഗവർണറുടെ പരിപാടി നടക്കുന്ന മെർച്ചന്റ് അസോസിയേഷൻ ഹാളിലേക്ക് ഡിവൈഎഎഫ്ഐ പ്രവർത്തകർ പ്രകടനമായി എത്തി. ഇവർ ഹാളിനുള്ളിലേക്ക് കയറാതെ പൊലീസ് തടഞ്ഞു.