കോഴിക്കോട്: ദേശീയപാത നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന രാമനാട്ടുകര-വെങ്ങളം ബൈപ്പാസില്‍ റോഡ് ഇടിഞ്ഞ് ലോറി താഴ്ചയിലേക്ക് മറിഞ്ഞു. മലാപ്പറമ്പ്
ജംങ്ഷനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 3.45-നാണ് അപകടം. പ്രധാനറോഡില്‍നിന്ന് 15 അടി താഴ്ചയിലുള്ള സര്‍വ്വീസ് റോഡിലേക്കാണ് വാഹനം മറിഞ്ഞത്. കണ്ണൂരില്‍ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ആലപ്പുഴ സ്വദേശിയായ ഡ്രൈവര്‍ രാധാകൃഷ്ണന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.റോഡിന്റെ 20 മീറ്ററിലധികം ഭാഗമാണ് ഇടിഞ്ഞത്. പ്രദേശത്ത് കഴിഞ്ഞദിവസം രാത്രി ശക്തമായ മഴയുണ്ടായിരുന്നു.
Trending
- ഭിന്നശേഷിക്കാരനായ മകനെ ആശുപത്രിയില്‍ ഉപേക്ഷിച്ചുപോയ മാതാപിതാക്കള്‍ക്കെതിരായ കേസ് കോടതിക്ക് വിട്ടു
- അറേബ്യന്‍ ഗള്‍ഫ് സെക്യൂരിറ്റി 4ല്‍ ബഹ്റൈന്‍ പോലീസ് പങ്കെടുത്തു
- ബഹ്റൈനില്‍ പുതിയ ട്രാഫിക് ക്യാമറകളെക്കുറിച്ച് ബോധവല്കരണം തുടങ്ങി
- ബിന്നി സെബാസ്റ്റ്യന്‍ ‘രാശി’യിലൂടെ നായികയാവുന്നു,ചിത്രത്തിന്റെഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് .
- ‘നടിയെ ആക്രമിച്ച കേസിലെ ശിക്ഷ റദ്ദാക്കണം’; ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി
- യുവതിയെ കൊന്നതില്‍ കുറ്റബോധമുണ്ടെന്ന് വൈശാഖൻ, എല്ലാം ‘ഭാര്യയ്ക്കറിയാം’; മാളിക്കടവിലെ കൊലപാതകത്തില്‍ തെളിവെടുപ്പ്
- കെ-റെയിൽ എന്ന പേരിൽ പിടിവാശിയില്ല, പക്ഷേ അതിവേഗ റെയിൽപാത വേണമെന്ന നിലപാടിൽ സർക്കാർ
- ബഹ്റൈന്‍ വസന്തോത്സവം സമാപിച്ചു



