പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. വൈകുന്നേരം 5 മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരിയാണ് ശ്രീകോവില്‍ തുറന്നത്.
മേല്‍ശാന്തി ആഴിയില്‍ അഗ്നി പകര്‍ന്നതോടെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം അനുവദിച്ചു. ജനുവരി 15നാണ് മകരവിളക്ക്. മണ്ഡല വിളക്കിന്റെ പതിവ് പൂജകള്‍ക്ക് ശേഷം 27 ന് രാത്രിയായിരുന്നു നട അടച്ചത്.
ഈ മാസം 20 വരെ ഭക്തര്‍ക്ക് ദര്‍ശനം ഉണ്ടാകും. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13 നു വൈകിട്ട് പ്രസാദ ശുദ്ധക്രിയകള്‍ നടക്കും. ജനുവരി 14 ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15 നാണ് മകരവിളക്ക്. അതേദിവസം പുലര്‍ച്ചെ 2.46 ന് മകരസംക്രമ പൂജ നടക്കും. പതിവു പൂജകള്‍ക്കുശേഷം വൈകിട്ട് അഞ്ചുമണിക്കാണ് അന്ന് നട തുറക്കുക. തുടര്‍ന്നു തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തി ദീപാരാധന, മകരവിളക്ക് ദര്‍ശനം എന്നിവ നടക്കും. തുടര്‍ന്ന് പന്തളം രാജപ്രതിനിധി രാവിലെ ശദര്‍ശനം നടത്തിയശേഷം നട അടയ്ക്കും.