ന്യൂഡല്‍ഹി: മണ്‍സൂണ്‍ കെടുതി അനുഭവിക്കുന്ന ഇന്ത്യയിലെ പ്രദേശങ്ങള്‍ക്ക് സഹായം നല്‍കുമെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ശക്തമായ മഴയില്‍ വെള്ളപ്പൊക്കവും മലയിടിച്ചിലും നടന്ന പ്രദേശങ്ങളെയാണ് യു.എന്‍ സഹായിക്കുക. പിന്നാക്കമേഖലയ്ക്ക് പ്രാമുഖ്യം കൊടുത്താണ് സഹായം നല്‍കുകയെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അറിയിച്ചു.‘മണ്‍സൂണ്‍ കെടുതിയില്‍ മാത്രം നിലവില്‍ 770 ജീവനുകള്‍ നഷ്ടപ്പെട്ടതായും50 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചതായും മനസ്സിലാക്കുന്നു. മനുഷ്യജീവനുകളെ രക്ഷിക്കുക എന്നതില്‍ യു.എന്‍ പ്രാധാന്യം നല്കുന്നു.ഇന്ത്യയിലെ മണ്‍സൂണ്‍ ബാധിതമേഖലയില്‍ വേണ്ട സാഹായം എത്തി ക്കാനാണ് തീരുമാനം’ ഐക്യരാഷ്ട്രസഭ വക്താവ് സ്റ്റെഫൈന്‍ ഡുജാറിക് പറഞ്ഞു.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE