സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരി സിസിയില്‍ പശുക്കിടാവിനെ പിടിച്ച തൊഴുത്തില്‍ കടുവ വീണ്ടുമെത്തി. തിന്നുപോയതിന്റെ ബാക്കി എടുക്കാനാണ് കടുവ എത്തിയതെന്നാണ് നിഗമനം. പ്രദേശത്ത് സ്ഥാപിച്ച കാമറയില്‍ കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ബത്തേരി-മാനന്തവാടി റോഡില്‍ സിസി എന്ന സ്ഥലത്തെ ഞാറക്കാട് സുരേന്ദ്രന്റെ വീട്ടിലെ തൊഴുത്തില്‍ കയറി പശുക്കിടാവിനെ കടുവ കടിച്ചുകൊന്നത്. പശുക്കിടാവിനെ ആക്രമിച്ചത് കടുവയാണെന്ന് സംശയമുണ്ടായിരുന്നു. തുടര്‍ന്ന് കാല്‍പ്പാടുകള്‍ പരിശോധിച്ച് അധികൃതര്‍ കടുവയാണെന്ന് ഉറപ്പാക്കി. കഴിഞ്ഞദിവസം ഭക്ഷിച്ചിട്ടുപോയ പശുക്കിടാവിന്റെ മാംസാവശിഷ്ടങ്ങള്‍ തൊഴുത്തിലുണ്ടായിരുന്നു. ഇതു കടിച്ചെടുത്തുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. ഇത് ഏതു കടുവയാണെന്ന് തിരിച്ചറിയാനുള്ള പരിശോധന വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് ഉടന്‍ നടപടി സ്വീകരിക്കും.
Trending
- സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; പദവിയിലെത്തിയ ആദ്യ വനിത
- തലങ്ങും വിലങ്ങും പറന്നത് ’23’ എണ്ണം; ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ ‘സിക്സർ ഫെസ്റ്റ്’! റെക്കോര്‍ഡ് സ്കോർ
- ബഹ്റൈനില്‍ പഴയ ഗള്‍ഫ് കാറുകളുടെ രജിസ്ട്രേഷന് ഫീസ് 1,000 ദിനാറായി തുടരും
- അപ്പോയിന്റ്മെന്റ് ബുക്കിംഗിനായി ഐ.ജി.എ. ഇസ ടൗണ്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ മവീദ് ആപ്പില്‍ ചേരുന്നു
- മുഹറഖിൽ മലയാളി സമാജം സൗജന്യ ഓർത്തോപീഡിക് പരിശോധനാ ക്യാമ്പ് ഫെബ്രുവരി 1 മുതൽ
- വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു
- ഇസ്രയേല്‍ തീരത്ത് യുഎസ് യുദ്ധക്കപ്പല്‍, ആക്രമിച്ചാല്‍ തിരിച്ചടിയെന്ന് ഇറാന്; യുദ്ധഭീതി ഒഴിവാക്കാന്‍ മധ്യസ്ഥരാകാമെന്ന് തുര്‍ക്കി
- ആരവം പത്തൊൻപത്തിന്റെ നിറവിൽ



