മനാമ: ബഹ്റൈൻ ഡിഫൻസ് ഫോഴ്സിലെ റോയൽ ഗാർഡിന്റെ അനുസ്മരണ ദിനം ആചരിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് അനുസ്മരണ ദിനം ആചരിച്ചത്. റോയൽ ഗാർഡിന്റെ പ്രത്യേക സേനാ കമാൻഡർ കേണൽ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ ചടങ്ങിൽ പങ്കെടുത്തു.
വീരമൃത്യു വരിച്ച സൈനികരുടെ ത്യാഗത്തെ മാനിച്ച് സായുധ സേനയുടെ പരമോന്നത കമാൻഡർ കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ ആരംഭിച്ചതാണ് അനുസ്മരണ ദിനമെന്ന് ഷെയ്ഖ് നാസർ പറഞ്ഞു. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് അദ്ദേഹം നന്ദിയും അഭിനന്ദനവും അറിയിച്ചു.