മനാമ: സീറോ മലബാർ സൊസൈറ്റിയുടെ 2023 -24 വർഷത്തെ പുതിയ ഡയറക്ടർ ബോർഡിൻറെ സ്ഥാനാരോഹണവും സിംസ് ഓണം മഹോത്സവം 2023 ന്റെ ഗ്രാൻഡ് ഫിനാലെയും നവംബർ 25 ന് ബാൻ സാങ്ങ് തായ് ഓഡിറ്റോറിയത്തിൽ വച്ച് വിവിധ കലാപരിപാടികളോടെ നടന്നു. സിംസ് പ്രസിഡൻറ് ഷാജൻ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്റൈൻ പാർലമെന്റ് അംഗം ഡോ. ഹസൻ ഈദ് ബുഖമ്മാസ് മുഖ്യാഥിതിയായും ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ വിശിഷ്ടാഥിയായും പങ്കെടുത്തു.
ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത ചടങ്ങിൽ ബഹ്റൈൻ കേരളയീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, സെക്രട്ടറി വര്ഗീസ് കാരക്കൽ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കാഷ്യസ് പെരേര, ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്, സിംസ് കോർ ഗ്രൂപ്പ് ചെയർമാൻ പോൾ ഉരുവത് എന്നിവർ പുതിയ ഡയറക്ടർ ബോർഡ് അംഗങ്ങൾക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഓണം മഹോത്സവം 2023 ലെ മൽത്സര വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വെച്ചു നടത്തപ്പെട്ടു. സിംസ് ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ് സ്വാഗതവും വൈസ് പ്രസിഡന്റ് ജീവൻ ചാക്കോ നന്ദിയും അറിയിച്ചു. ഓണം മഹോത്സവം 2023 ലെ വിജയികളുടെ സംഗീത നൃത്ത പരിപാടികൾ ചടങ്ങിന്റെ മുഖ്യ ആകർഷണമായിരുന്നു.
സിംസ് ഡയറക്ടർ ബോർഡ് അംഗങ്ങൾ:
പ്രസിഡന്റ് – ഷാജൻ സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് – ജീവൻ ചാക്കോ, ജനറൽ സെക്രട്ടറി – സബിൻ കുര്യാക്കോസ്, അസി. ജനറൽ സെക്രട്ടറി – രാജാ ജോസഫ്, ട്രെഷറർ -ജസ്റ്റിൻ ഡേവിസ്, അസി. ട്രെഷറർ – ലൈജു തോമസ്, മെമ്പർഷിപ് സെക്രട്ടറി – ജിജോ ജോർജ്, എന്റർടൈൻമെന്റ് സെക്രട്ടറി – ജെയ്മി തെറ്റയിൽ, സ്പോർട്സ് സെക്രട്ടറി – സിജോ ആന്റണി, ഐ.ടി. സെക്രട്ടറി – രതീഷ് സെബാസ്റ്റ്യൻ, ഇന്റർണൽ ഓഡിറ്റർ – മനു വർഗീസ്.