തിരുവനന്തപുരം: കേരളവർമ കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മന്ത്രി ആർ ബിന്ദുവിന്റെ വീട്ടിലേയ്ക്ക് കെ എസ് യു നടത്തിയ മാർച്ചിൽ സംഘർഷം. പാളയം- ബേക്കറി ജംഗ്ഷൻ പൂർണമായും സ്തംഭിച്ച നിലയിലാണ്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഘർഷത്തിൽ ഒരു വനിതാ പ്രവർത്തക ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. ഇവരുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ കെ എസ് യു പ്രവർത്തകരെ പൊലീസ് മർദ്ദിച്ചതായും ആക്ഷേപമുണ്ട്.മന്ത്രിയുടെ വഴുതക്കാട്ടെ വസതിയിൽ നിന്ന് ആരംഭിച്ച സംഘർഷം തലസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലേയ്ക്കും വ്യാപിക്കുകയാണ്. കെ എസ് യുവിന്റെ ആറ് പ്രവർത്തകർ കസ്റ്റഡിയിലാണ്. കെ എസ് യു നേതാവ് അഭിജിത്തിനെ പൊലീസ് വളഞ്ഞിട്ട് മർദ്ദിച്ചുവെന്നും അകാരണമായി കസ്റ്റഡിയിൽ എടുത്തുവെന്നും പ്രവർത്തകർ ആരോപിക്കുന്നു. അഭിജിത്തിനെ പൊലീസ് ജീപ്പിലാണ് കൊണ്ടുപോയതെന്നും എവിടേക്കാണ് കൊണ്ടുപോയതെന്ന് അറിയില്ലെന്നും ഇവർ പറയുന്നു.തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് കെ എസ് യു ആവശ്യപ്പെടുന്നത്. മന്ത്രി ആർ ബിന്ദു രാജി വയ്ക്കണമെന്നും സമരം ക്ളിഫ് ഹൗസിലേയ്ക്ക് വ്യാപിപ്പിക്കുമെന്നും അവർ വ്യക്തമാക്കി. കേരളീയം ഫ്ളക്സ് ബോർഡുകൾ പ്രവർത്തകർ തകർത്തു. മന്ത്രി കെ കൃഷ്ണൻകുട്ടിയുടെയും പി പി ചിത്തരഞ്ജൻ എം എൽ എയുടെയും വാഹനം പ്രവർത്തകർ തടഞ്ഞു.
Trending
- ‘ഇങ്ങനെ മറുപടി പറഞ്ഞാല്‍ പോര!’ മുഖ്യമന്ത്രിയുടെ ‘ഡാഷ് മോനേ’ പ്രയോഗത്തില്‍ പിന്തുണയുമായി സരിന്
- കോൺഗ്രസ് ഭവന പദ്ധതി വിവാദം; വിഡി സതീശൻ ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസിൽ പരാതി
- ‘നടിയുടെ അഭിനയത്തെ വിമർശിച്ചിരുന്നു, വിമർശനത്തിലെ വൈരാഗ്യമാണ് പരാതിക്ക് കാരണം’; പരാതിക്കാരിക്കെതിരെ രഞ്ജിത്ത്
- ഡിഎ കുടിശ്ശിക പീഡനമാവുന്നു; തുടര്‍ഭരണത്തില്‍ ജീവനക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടെന്ന് യുഡിഎഫ്
- കിംഗ് ഫഹദ് കോസ് വേയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു
- ഇറാനിയന്‍ ആക്രമണത്തെ തുടര്‍ന്ന് ഒഴിപ്പിച്ച വീടുകളില്‍ മോഷണം: ഒരാള്‍ കൂടി അറസ്റ്റില്‍
- മുഖ്യമന്ത്രിയുടെ ഡാഷ് മോൻ പരാമര്‍ശത്തിൽ മറുപടിയുമായി വിഡി സതീശൻ; ‘ഒന്നുകൂടെ ചോദിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രി ആ ഡാഷും കൂടി പൂരിപ്പിച്ചേനേ’
- ബഹ്റൈനില്‍ തുറന്ന സ്ഥലങ്ങളിലെ വേനല്‍ക്കാല മദ്ധ്യാഹ്ന ജോലി നിരോധനം ജൂണ്‍ 15 മുതല്‍

