കൊല്ലം: കുണ്ടറയില്‍ യുവതിയെ റോഡരികില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി. പടപ്പക്കര സ്വദേശി സൂര്യയാണ് (23) മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ആള്‍തിരക്ക് കുറഞ്ഞ ഇടവഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിന് ദൃക്സാക്ഷികള്‍ ഇല്ലാത്തത് കൊണ്ട് എവിടെ നിന്നാണ് യുവതി വന്നത്?, യുവതി ആരാണ്? തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് ആദ്യം അന്വേഷിച്ചത്.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രധാന റോഡില്‍ നിന്ന് സൂര്യ ആള്‍തിരക്ക് കുറഞ്ഞ റോഡിലേക്ക് തിരിയുന്നത് പതിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് സൂര്യയാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹത്തിന് അരികില്‍ നിന്ന് കണ്ടെത്തിയ തീപ്പെട്ടിയും തീകൊളുത്താന്‍ ഉപയോഗിച്ച തിന്നറും ബാഗും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൂര്യയെ തിരിച്ചറിഞ്ഞത്. പ്രദേശത്തെ കടയില്‍ നിന്ന് വാങ്ങിയ തീപ്പെട്ടിയും തിന്നറുമാണ് തീകൊളുത്താന്‍ ഉപയോഗിച്ചത്. യുവതി മരിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. എന്താണ് ഇങ്ങനെയൊരു കൃത്യം ചെയ്യാന്‍ യുവതിയെ പ്രേരിപ്പിച്ച ഘടകം എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. യുവതിയുടെ അമ്മ ജീവിച്ചിരിപ്പില്ല. അച്ഛന് പാലിയേറ്റീവ് കെയറിലാണ്. ദമ്പതികളുടെ ഏകമകള്‍ ആണ് സൂര്യ. കുടുംബത്തിന് വെളിയിലുള്ള ഏതെങ്കിലും പ്രശ്നം മരണത്തിലേക്ക് നയിച്ചിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Trending
- ‘കെ സുധാകരന് മത്സരിച്ചാല്‍ മന്ത്രിയാകാനാവില്ല’, പിന്നില്‍ നിന്ന് കുത്തിയത് സണ്ണി ജോസഫ്; ഗുരുതര ആരോപണങ്ങളുമായി തോമസ് വര്‍ഗീസ്
- ‘പാലക്കാട് പണം നല്‍കിയത് നീയല്ലേ, അടിച്ചു പണിക്കുറ്റം തീര്‍ക്കും’; ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്, ശബ്ദസന്ദേശം പുറത്ത്
- ‘കുംഭമേള വൈറൽ താരത്തിന്റെ വിവാഹം നടത്തിയത് വലിയ വീഴ്ച്ച’; കൂട്ടൂനിന്ന എല്ലാവർക്കുമെതിരെ കേസ് എടുക്കണമെന്ന് പട്ടികജാതി കമ്മീഷൻ നിയമോപദേശകൻ
- വനിതാ ജയിലിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തർക്കം; സഹ തടവുകാരിയെ മർദിച്ച് കെനിയൻ സ്വദേശിനി
- ലെബനാനില്‍ കടുത്ത ഭക്ഷ്യപ്രതിസന്ധി
- കപ്പലുകളെ തുരത്താൻ സ്ഥാപിച്ച മൈനുകൾ എവിടെയെന്നതിൽ ഇറാന് അവ്യക്തതയെന്ന് റിപ്പോർട്ട്, ഹോർമൂസ് തുറക്കൽ വൈകും
- ഹമദ് ടൗണ്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് നിര്‍മാണത്തിന് ഒരുക്കം തുടങ്ങി
- പുരാവസ്തു മോഷണം: രണ്ടു പേര് അറസ്റ്റില്‍

