ചെന്നൈ: അണ്ണാ ഡി.എം.കെ പ്രാദേശിക നേതാവും പഞ്ചായത്ത് വാര്‍ഡ് മെമ്പറുമായ യുവാവിനെ അക്രമിസംഘം വെട്ടിക്കൊന്നു. ചെങ്കല്‍പ്പെട്ട് ജില്ലയിലെ കീരപ്പാക്കത്താണ് സംഭവം. ചെങ്കല്‍പ്പെട്ടിലെ വെങ്കടമംഗലം പഞ്ചായത്ത് ഒമ്പതാംവാര്‍ഡ് മെമ്പര്‍ അന്‍പരശാണ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. സമീപ പഞ്ചായത്തായ കീരപ്പാക്കത്ത് ഒരു ചടങ്ങില്‍ പങ്കെടുത്തശേഷം കാറില്‍ വരുമ്പോഴായിരുന്നു അക്രമം. പൊതുശ്മശാനത്തിനടുത്ത് കാര്‍ നിര്‍ത്തിയിട്ട് അന്‍പരശും സുഹൃത്തുക്കളും മദ്യപിക്കുന്നതിനിടെ ഒരുസംഘമാളുകള്‍ വന്ന് നാടന്‍ ബോംബ് എറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സ്ഫോടനം നടന്നതോടെ ഒപ്പമുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. അന്‍പരശിനെ വെട്ടിക്കൊന്നശേഷം അക്രമികള്‍ സ്ഥലംവിട്ടു. പോലീസെത്തിയാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചത്. കൊലപാതകികളെ കണ്ടെത്താനായി പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. അക്രമികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അണ്ണാ ഡി.എം.കെ പ്രവര്‍ത്തകരും അന്‍പരശിന്റെ ബന്ധുക്കളും പ്രതിഷേധപ്രകടനം നടത്തി.
Trending
- സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടികളും പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു
- പരാതിയുമായെത്തിയ യുവതി ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് പൊലീസുകാരൻ
- വേമ്പനാട്ടു കായൽ ട്രഡ്ജിങ് വിരുദ്ധ സമരത്തിന്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം
- 100 കോടിയുടെ വ്യാജ ജിഎസ്ടി ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തു
- “സി ജോസഫ് വിജയ് എന്ന ഞാൻ” – സിനിമ സ്റ്റൈലിൽ തമിഴകത്ത് വിജയ് സർക്കാർ അധികാരമേറ്റു
- ജനനായകൻ യുഗം: തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും

