മനാമ: കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ ബഹ്റൈനിലെ കൂട്ടായ്മയുടെ ഓണാഘോഷം ജുഫൈർ ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ വെച്ച് നടന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി 5 മണിയോടെ അവസാനിച്ചു. അലുംനി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെ വ്യത്യസ്തതയാർന്ന കലാപരിപാടികൾ, ഓണക്കളികൾ, കുസുതി ചോദ്യോത്തരങ്ങൾ എന്നിവ ചടങ്ങിന് മാറ്റു കൂട്ടി. 27 കൂട്ടം വിഭവസമൃദ്ധമായ ഓണസദ്യയും പരിപാടിക്ക് പുതിയൊരനുഭവമായി.
അലുംനി ജനറൽ സെക്രട്ടറി പങ്കജ് നാഭൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ചെയർമാൻ പ്രജി അലുംനി പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. ഐശ്വര്യ ജഗദീഷ് നിയന്ത്രിച്ച പരിപാടിക്കു പ്രിയേഷ്, ജിതേഷ്, സുനിൽ, അരവിന്ദ്, ജിജു എന്നിവർ നേതൃത്വം നൽകി ബഹറിനിൽ താമസിക്കുന്ന ഗുരുവായൂരപ്പൻ കോളേജ് പൂർവ്വ വിദ്യാർത്ഥികൾ ഇസഡ്.ജി.സി ബഹ്റൈൻ അലുമ്നിയുടെ ഭാഗമാവാൻ +973 34353639 / +973 33625110 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.