ബാലഭാസ്കർ കേസ് പുനരന്വേഷിക്കാൻ ഹൈക്കോടതി സി ബി ഐക്ക് നിർദ്ദേശം നല്കി ഉത്തരവിറങ്ങി. കലാഭവൻ സോബി കഴിഞ്ഞ 4 വർഷമായി നടത്തുന്ന ഒറ്റയാൾ പോരാട്ടത്തിനു വൻ വിജയം. ലോക പ്രസിദ്ധ വയലിനിസ്റ്റ് ബാലഭാസ്കർ അപകടത്തിൽ പെട്ട് മരിച്ചിട്ട് 5 വർഷം ആയി. ബാലഭാസ്കറും മകളും ഭാര്യ ലക്ഷ്മിയും യാത്ര ചെയ്ത ഇന്നോവ കാർ അപകടത്തിൽ പെടുകയായിരുന്നു. എന്നാൽ അകപടത്തിൽ അടി മുടി ദുരൂഹത ഉണ്ടായിരുന്നു. അപകടത്തിൽ ലക്ഷ്മി രക്ഷപെട്ടു എങ്കിലും അവർ കേസ് അന്വേഷിക്കുന്നതിനു ഇതുവരെ മുൻ കൈ എടുത്തിരുന്നില്ല. കേസ് അന്വേഷണത്തിൽ ഗുരുതരമായ നിഷേധ നിലപാടായിരുന്നു. ഇപ്പോൾ കലാഭവൻ സോബിയും ബാലഭാസ്കറുടെ പിതാവും ഹൈക്കോടതിയിൽ നല്കിയ കേസിലാണ് പുനരന്വേഷണത്തിനു ഉത്തരവിട്ടത്. ഫോണുകളെ സംബന്ധിച്ച് ഡിആര്‍ഐ നടത്തിയ അന്വേഷണമോ പരിശോധനയോ പരിഗണിച്ചില്ലെന്നാണ് ബാലഭാസ്കറിന്റെ മാതാപിതാക്കളുടെ വാദം. സിബിഐയുടെ മറ്റൊരു സംഘം കേസ് അന്വേഷിക്കണമെന്ന് ബാലഭാസ്കറിന്റെ മാതാപിതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു.
സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് ബാലാഭാസ്കറിന്റെ കുടുംബം നേരത്തെ അറിയിച്ചിരുന്നു. അപകടമാണ് ബാലഭാസ്കറിന്റെ മരണകാരണമെന്നാണ് സിബിഐയുടെ നിലപാട്. ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സിബിഐ ഈ നിലപാടാണ് ഹൈക്കോടതിയെ അറിയിച്ചത്.