എറണാകുളം: എളംകുന്നപുഴയില്‍ വള്ളം മറിഞ്ഞ് 3 മത്സ്യത്തൊഴിലാളികളെ കാണാതായി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഇവര്‍ക്കായി പോലീസും ഫയര്‍ ഫോഴ്സും തെരച്ചില്‍ നടത്തുകയാണ്. പൂക്കാട് സ്വദേശി സിദ്ധാര്ഥന്, നായരംമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവന് എന്നിവരെയാണ് കാണാതായത്. 2 വഞ്ചികളിലായി 4 പേരാണ് മീന്‍പിടിക്കാന്‍ പോയത്. ഇവരില്‍ 3 പേരാണ് പുസ്തകം അപകടത്തില്‍ പെട്ടത്. ഒരാള്‍ നീന്തി രക്ഷപ്പെട്ടു.
റിപ്പോർട്ട് കൃഷ്ണ പ്രസാദ്