തിരുവനന്തപുരം: നവവധുവിനെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.നെടുമങ്ങാട് അരുവിക്കര മുള്ളിലവിൻമൂടിലെ വീട്ടിലാണ് ഇരുപത്തിമൂന്നുകാരിയായ രേഷ്മയെ ഇന്ന് രാവിലെ മൂന്നുമണിയോടെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഈ സമയം ഭർത്താവ് അക്ഷയ് രാജ് സ്ഥലത്തുണ്ടായിരുന്നില്ല. ബന്ധുക്കളാണ് രേഷ്മ ജീവനൊടുക്കിയ വിവരം പൊലീസിനെ അറിയിച്ചത്.ഇക്കഴിഞ്ഞ ജൂൺ 12നായിരുന്നു ആറ്റിങ്ങൾ പൊയ്കമുക്ക് സ്വദേശിനിയായ രേഷ്മയയും അക്ഷയ് രാജുമായുള്ള വിവാഹം.ഇവർതമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അക്ഷയ് രാജ് ഒരു സ്തീയെ ഫോണിൽ വിളിച്ച് സംസാരിച്ചതാണ് ജീവനൊടുക്കാൻ കാരണമായതെന്നാണ് അറിയുന്നത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രേഷ്മയുടെ ബന്ധുക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്.
Trending
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു

