മനാമ: ഇന്ത്യയുടെ എഴുപത്തിഏഴാമത് സ്വാതന്ത്രദിനം ബഹ്റൈനിലും വിപുലമായി ആഘോഷിച്ചു.
ബഹ്റൈനിലെ ഇന്ത്യൻ എംബസ്സിയിൽ നിയുക്ത അമ്പാസിഡർ വിനോദ് കെ ജേക്കബ് പതാക ഉയർത്തി. എംബസ്സി ആഡിറേറാറിയത്തിൽ ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തെ അതിസംബോധന ചെയ്തു സംസാരിച്ചുകൊണ്ട് അദ്ദേഹം സ്വാതന്ത്രദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സെൽഫി ബൂത്തിൽ ത്രിവർണ്ണ പതാകയ്ക്കും ശിലാഫലകത്തിനുമൊപ്പം സെൽഫികൾ എടുത്ത് ഹർ ഘർ തിരംഗ കാമ്പെയ്നിൽ ചേരാൻ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങളെ അംബാസഡർ പ്രോത്സാഹിപ്പിച്ചു.
ഇന്ത്യൻ തൊഴിലാളികളുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു.
ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ 1300-ലധികം അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.