തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് ലഭിച്ച മാസപ്പടിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. വിഷയം മുമ്പ് നിയമസഭയിൽ കൊണ്ട് വന്നപ്പോൾ മുഖ്യമന്ത്രിയുടെ മറുപടി ആക്രോശമായിരുന്നു. വീണ പണം വാങ്ങിയത് ക്രമ വിരുദ്ധമായിട്ടാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. എക്സലോജിക് എന്ന കമ്പനിക്ക് അപ്പുറം മുഖ്യമന്ത്രിയുടെ മകളായ വീണ വിജയന് വ്യക്തിപരമായി പണം വാങ്ങിയിട്ടുണ്ട്. കരിമണൽ ഖനനം നടത്തുന്ന കമ്പനിയിൽ നിന്നാണ് പണം വാങ്ങിയിരിക്കുന്നത്. ഈ ഇടപാട് ജനങ്ങളെ ബോധിപ്പിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ സഭയിൽ അടക്കം പ്രതിഷേധം ഉണ്ടാകുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ക്രമ വിരുദ്ധമായി പണം വാങ്ങിയെന്ന് നിയമപരമായി കണ്ടെത്തിയ സാഹചര്യത്തിൽ വിഷയം വലിയ ഗൗരവമുള്ളതാണ്. എക്സാലോജിക് സോലൂഷൻ പണം വാങ്ങിയത് കരാർ ഉള്ളത് കൊണ്ടാവാം. എന്നാല്‍, വീണ വിജയൻ വ്യക്തിപരമായി പണം വാങ്ങിയത് എന്തിനാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ മകൾ മാസം തോറും പണം വാങ്ങിയത്തിനെ കുറിച്ച് മുഖ്യമന്ത്രി മന്ത്രി മറുപടി പറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദനത്തിന് കേസെടുക്കണമെന്നും പിണറായി വിജയന് ഭരിക്കുമ്പോൾ മകൾക്കെതിരെ കേസ് എടുക്കുമോയെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. ബിജെപി എല്ലാ കാലത്തും പിണറായി സഹായിച്ചുവെന്ന് ആരോപിച്ച മാത്യു കുഴൽനാടൻ, സർക്കാർ ഭാഗത്ത് നിന്നും കേന്ദ്രത്തിൽ നിന്നും ഒരു നടപടിയും പ്രതീക്ഷിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ കോൺഗ്രസ് നേതൃത്വം ആലോചിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Trending
- ശനിയാഴ്ച്ച പ്രവൃത്തി ദിവസം; സംസ്ഥാന വ്യാപകമായി ശനിയാഴ്ച്ച കെ എസ് യു ഐറ്റിഐകളിൽ പഠിപ്പുമുടക്കും
- അൻവർ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ ജിഹ്വയായി: സി.പി.എം.
- വേട്ടയാടാന്‍ വിട്ടുകൊടുക്കില്ല; പി.വി അന്‍വറിനെ പിന്തുണച്ച് കെ സുധാകരന് രംഗത്ത്
- ‘വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിക്ക് പോവുക, ഞങ്ങളെ ബാധിക്കില്ല’; എം എം മണി
- മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കാൻ യുഡിഎഫ്
- അൻവറിന്റെ പ്രതികരണം ഒക്കത്തിരുന്ന് ചോര കുടിക്കുന്നത് പോലെ; എം വി ജയരാജൻ
- കേരള രാഷ്ട്രീയത്തിൽ അലഞ്ഞു തിരിയേണ്ടി വരും, പാർട്ടിയെ നശിപ്പിക്കാൻ ഈ വായ്ത്താരി പോര; അന്‍വറിനെ വിമര്‍ശിച്ച് വി. ശിവൻകുട്ടി
- 14 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ