കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരിയുടെ വ്യാജ ബോംബ് ഭീഷണി. തൃശൂർ സ്വദേശിനിയാണ് ഭീഷണി മുഴക്കിയത്. യുവതിയെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. ബോംബ് ഭീഷണി മൂലം മുംബയിലേക്കുള്ള വിമാനം പുറപ്പെടാൻ വൈകി.മുംബയിലേക്ക് പോകാൻ എത്തിയതായിരുന്നു യുവതി.
ബാഗേഡ് പരിശോധനയ്ക്കിടെ തന്റെ ബാഗിൽ ബോംബാണെന്ന് യുവതി പറയുകയായിരുന്നു. ഇതിനെ തുടർന്ന് സുരക്ഷാ പരിശോധനയുടെ ഭാഗമായി വിമാനത്തിൽ വീണ്ടും പരിശോധ നടത്തി. സംഭവത്തിൽ യുവതിയെ കൂടുതൽ ചോദ്യം ചെയ്യും.