ലോകം ഏറെ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ കാലഘട്ടത്തിൽ പ്രവാചകൻ പറഞ്ഞ പോലെ നിങ്ങൾ മരണത്തെ തേടി നടക്കരുത്. അതുകൊണ്ട് മാസ്ക് ധരിച്ചും ഗ്ലൗസ് ഇട്ടും സാമൂഹിക അകലം പാലിച്ച് നമ്മൾ നമ്മയെയും സമൂഹത്തെയും സംരക്ഷിക്കണമെന്ന് പത്മശ്രീ എം.എ. യൂസഫലി ഈദ് സന്ദേശത്തിൽ ഓർമ്മപ്പെടുത്തി.
മനുഷ്യരാശിക്ക് വന്ന ഈ മഹാമാരിയിൽ നിന്നും എല്ലാവരേയും രക്ഷപ്പെടുത്തണമെന്നും അള്ളാഹുവിനോടും ദൈവത്തിനോടും പ്രാർത്ഥിക്കുന്നതായും എല്ലാവർക്കും സ്നേഹത്തോടെയുള്ള ഈദ് ആശംസകളും അദ്ദേഹം നേർന്നു.