മനാമ: ഈ കഴിഞ്ഞു പോകുന്ന ദിനങ്ങളുടെ ശ്രേഷ്ഠതയും, ഹജ്ജും ഹജ്ജിലൂടെ ലഭിക്കുന്ന സംസ്കരണവും ഹാജിമാരിൽ ഉണ്ടാക്കേണ്ട സ്വഭാവഗുണങ്ങളെ കുറിച്ചും ദാഇ യഹ്യ സി ടി ഉൽബോധനം നൽകി.
അറഫയിൽ സംഗമിക്കുന്ന ഹാജിമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോൾ ഒരോ വിശ്വസിയിലും അത്തരം മഹത്തരമായ സ്വഭാവ ഗുണങ്ങൾ ഉണ്ടായിരിക്കണം എന്നും, അനാവശ്യ വർത്തമാനങ്ങൾ പെരുകുന്ന സാഹചര്യത്തിൽ വിശ്വാസികൾ സ്വീകരിക്കേണ്ട നിലപാടുകളെന്താണ് എന്നതിനെ കുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു.
അൽ മന്നാ ഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മനാമ ഫറൂഖ് മസ്ജിദിൽ സംഘടിപ്പിച്ച “ദുൽഹിജ്ജ ; പവിത്ര ദിനങ്ങളിലൂടെ”
എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലത്തീഫ് സി എം സ്വാഗതവും ഫക്രുദ്ദീൻ നന്ദിയും പറഞ്ഞു.