ബീജിംഗ്: ഏഷ്യൻ സാമ്പത്തിക ശക്തികൾ തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിക്കൊണ്ട് ചൈനയിലെ അവസാനത്തെ ഇന്ത്യൻ മാധ്യമപ്രവർത്തകനോടും രാജ്യം വിടാൻ ചൈന ആവശ്യപ്പെട്ടു. ഈ മാസം രാജ്യം വിടാൻ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ടറോടാണ് ചൈനീസ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇന്ത്യൻ മാധ്യമങ്ങൾക്ക് ഈ വർഷം ആദ്യം ചൈനയിൽ നാല് റിപ്പോർട്ടർമാർ ഉണ്ടായിരുന്നു. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടർ വാരാന്ത്യത്തിൽ പോയി, പബ്ലിക് ബ്രോഡ്കാസ്റ്ററായ പ്രസാർ ഭാരതിയിലെയും ഹിന്ദു ദിനപത്രത്തിലെയും രണ്ട് പത്രപ്രവർത്തകർക്ക് ഏപ്രിലിൽ ചൈന വിസ പുതുക്കി നൽകിയില്ല. അതേസമയം,വാർത്തയോട് പ്രതികരിക്കാൻ ചൈനീസ് വിദേശകാര്യമന്ത്രാലയം തയാറായിട്ടില്ല.
നേരത്തെ, സിൻഹുവ ന്യൂസ് ഏജൻസിയിലെയും ചൈന സെൻട്രൽ ടെലിവിഷനിലെയും രണ്ട് മാധ്യമപ്രവർത്തകരുടെ വീസ പുതുക്കൽ അപേക്ഷകൾ ഇന്ത്യ നിരസിച്ചിരുന്നു. ചൈനീസ് റിപ്പോർട്ടർമാർ ഒരു ബുദ്ധിമുട്ടും കൂടാതെ രാജ്യത്ത് പ്രവർത്തിച്ചിരുന്നുവെന്ന് ഈ മാസം ആദ്യം ഇന്ത്യൻ സർക്കാർ പറഞ്ഞിരുന്നു, എന്നാൽ ചൈനയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ കാര്യം ഇതായിരുന്നില്ല. ഈ വിഷയത്തിൽ ഇരു രാജ്യങ്ങളും ബന്ധപ്പെട്ടിരുന്നു.