പ്യോങ്യാങ്: ഉത്തര കൊറിയയില്‍ ആദ്യമായി കൊറോണ വൈറസ് ബാധിച്ചതായി സംശയിക്കുന്ന ഒരാളെ തുടര്‍ന്ന് അതിര്‍ത്തി പട്ടണമായ കേസോങ്ങില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതായി സ്റ്റേറ്റ് മീഡിയ KCNA റിപ്പോർട്ട് ചെയ്തു.
കൊവിഡ് ബാധയെ തുടര്‍ന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയതായും KCNA റിപ്പോര്‍ട്ട് ചെയ്യുന്നു.
മൂന്ന് വർഷം മുമ്പ് ദക്ഷിണ കൊറിയയിലേക്ക് മാറിയ ഇയ്യാൾ ഈ മാസമാണ് ഉത്തര കൊറിയയിലെ കേസോങ്ങില്‍ നിയമവിരുദ്ധമായി എത്തിയത്.
ഈ കേസ് സ്ഥിരീകരിക്കുകയാണെങ്കിൽ ഉത്തര കൊറിയയിലെ ആദ്യ കോവിഡ് കേസായി ഇത് മാറും.
റഷ്യയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് കൊറോണ വൈറസ് ടെസ്റ്റിംഗ് കിറ്റുകൾ ഉത്തര കൊറിയയ്ക്ക് ലഭിച്ചിരിന്നു.