ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി മുരുകൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. സഹതടവുകാരിയുമായുള്ള തർക്കത്തെ തുടർന്നാണ് ആത്മഹത്യാ ശ്രമം. തിങ്കളാഴ്ച സാരിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചതായി നളിനിയുടെ അഭിഭാഷകൻ പുകഴേന്തി വെളിപ്പെടുത്തി. എന്നാൽ സംഭവത്തിൽ ജയിലധികൃതരുടെ വിശദീകരണം ലഭിച്ചിട്ടില്ല.
രാജീവ് ഗാന്ധി വധക്കേസിൽ 1991ൽ പ്രത്യേക ടാഡ കോടതിയാണ് നളിനി അടക്കമുള്ളവരെ വധശിക്ഷക്ക് വിധിച്ചത്. പിന്നീട് ഇവരുടെ വധശിക്ഷ ജീവപര്യന്തമായി ചുരുക്കിയിരുന്നു. 29 വർഷമായി വെല്ലൂർ സെൻട്രൽ ജയിലിലാണ്.