മനാമ: ലുലു ഹൈപ്പർമാർക്കറ്റിന്റെ റമദാൻ 2023‘ ലൈവ് ഫോർ ഫ്രീ’ പ്രമോഷൻ പദ്ധതിയുടെ നാലാമത്തെ പ്രതിവാര നറുക്കെടുപ്പ് ജുഫെയറിൽ നടന്നു. മുഹമ്മദ് യാസിൻ, ഷബീർ കുമാർ, സജ്ജാദ് ഹുസൈൻ, കോണി ബ്രിട്ടോ, സഹ്റ അഖീൽ, അബ്ദുല്ലത്തീഫ് ചെറുവോട്ട്, ചന്ദനത്തിൽ തോമസ് വർഗീസ്, ശങ്കര റാവു യാര, മുഹമ്മദ് റയീസ്, ഫെലിക്സ് മൈംഗ എന്നിവരാണ് വിജയികൾ.
എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് പ്രവേശന കവാടങ്ങളിലും ലുലു ഔദ്യോഗിക വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും @luluhyperbh വിജയികളുടെ വിവരം ലഭിക്കും. ലുലു ഹൈപ്പർമാർക്കറ്റ് ഇതുവരെ 40 വിജയികൾക്ക് വിലയേറിയ 60,000 ബഹ്റൈൻ ദിനാർ മൂല്യമുള്ള വൗച്ചറുകൾ നൽകിയിട്ടുണ്ട്. ലുലു ഹൈപ്പർമാർക്കറ്റുകളിൽ 5 ദിനാർ ചെലവഴിക്കുന്നവർക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാം. പലചരക്ക് സാധനങ്ങൾ, ഫാഷൻ വസ്ത്രങ്ങൾ, വ്യക്തിഗത പരിചരണ ഉൽപന്നങ്ങൾ, സ്കൂൾ സ്റ്റേഷനറി, അൽ ഹിലാൽ മെഡിക്കൽ കെയർ, എപിക്സ് സിനിമാ ടിക്കറ്റുകൾ, ഫാബിലാൻഡ് എന്നിവക്കുള്ള സൗജന്യ വൗച്ചറുകളാണ് സമ്മാനമായി ലഭിക്കുക.
150,000 ദിനാറിന്റെ സമ്മാനങ്ങളാണ് ആകെ നൽകുന്നത്. എല്ലാ ആഴ്ചയും 10 ഭാഗ്യശാലികൾക്ക് ഓരോരുത്തർക്കും 1,500 ദിനാർ മൂല്യമുള്ള വൗച്ചറുകൾ ലഭിക്കും. അടുത്ത നറുക്കെടുപ്പ് ഏപ്രിൽ 19-ന് ലുലു ഹൈപ്പർമാർക്കറ്റ് മുഹറഖിൽ നടക്കും. ഏപ്രിൽ 25 വരെയാണ് നറുക്കെടുപ്പ് നടക്കുക.