മനാമ: ദിശ സെന്റർ ബഹ്റൈൻ മലബാർ ഗോൾഡുമായി സഹകരിച്ചു വിവിധ ലേബർ കേമ്പുകളിൽ നടത്തുന്ന സമൂഹ നോമ്പ് തുറകൾ നിരവധിയാളുകൾക്ക് ആശ്വാസമാവുന്നു. എല്ലാ വർഷവും ദിശ സെന്റർ വിവിധ ജീവകാരുണ്യ ഏജൻസികളുമായും സംഘടനകളുമായും സഹകരിച്ചു ലേബർ കേമ്പുകളിൽ ഇഫ്താറുകൾ സംഘടിപ്പിക്കാറുണ്ട്. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് ഈ ഇഫ്താറുകൾ ഏറെ സന്തോഷവും സഹായകവുമാണ്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവരും മറ്റു രാജ്യക്കാരുമൊക്കെ കൂടിച്ചേരുന്ന ഇത്തരം പരിപാടികൾ മനുഷ്യസമത്വവും സാഹോദര്യവും വിളിച്ചോതുന്നതാണ്. ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ്, അബ്ദുൽ നാസർ, യാസിർ റഫീഖ്, കൈസർ ഖാൻ, മിൻഹാജ്, മുഹമ്മദ് അമീൻ, മഹമൂദ് മായൻ, നൂറാനി തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് ഇഫ്താറുകൾക്ക് നേതൃത്വം നൽകുന്നത്.