തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യും. ശിവശങ്കറിനെ ചോദ്യം ചെയ്യുമെന്നറിയിച്ച് എന്‍ഐഎ ചീഫ് സെക്രട്ടറിക്ക് കത്ത് നല്കി.
ശിവങ്കറിന് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ശിവശങ്കറിന് എതിരായി സാങ്കേതിക, സാഹചര്യ തെളിവുകള്‍ എന്‍ഐഎക്ക് ലഭിച്ചിട്ടുണ്ട്. സ്വര്‍ണം കടത്തിയ ദിവസങ്ങളില്‍ പ്രതികളും ശിവശങ്കറും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇത് കൂടാതെ പ്രതികള്‍ ഉണ്ടായിരുന്നിടത്തെല്ലാം ശിവശങ്കറിന്റെ സാന്നിദ്ധ്യവും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ശിവശങ്കറിന്റെ വീട് റെയ്ഡ് ചെയ്ത കസ്റ്റംസ് സംഘം ഇയാളുടെ ഫോണ്‍ പിടിച്ചെടുത്തിരുന്നു. ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചത്.