തിരുവനന്തപുരം: കെ.ടി.യു താൽക്കാലിക വൈസ് ചാൻസലർ ഡോ.സിസ തോമസ് ഇന്ന് ഹാജരാകില്ല. വിരമിക്കുന്ന ദിവസമായതിനാൽ തിരക്കുണ്ടെന്നാണ് സർക്കാരിനെ അറിയിച്ചത്. അനുമതിയില്ലാതെ വി.സി സ്ഥാനം ഏറ്റെടുത്തതിന് സർക്കാർ വ്യക്തിപരമായി വിശദീകരണം തേടിയിരുന്നു. സിസ തോമസ് ഇന്ന് സർവീസിൽ നിന്ന് വിരമിക്കുകയാണ്.
നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ ഇന്ന് നേരിട്ട് വന്ന് വിശദീകരണം നൽകാൻ കഴിയില്ലെന്ന് സിസ തോമസ് സർക്കാരിനെ അറിയിച്ചു. നാളെ മുതൽ എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നും മറുപടി നൽകി.