തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാതിയിൽ ലോകായുക്ത നാളെ വിധി പറയും. കേസിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പ്രസ്താവിച്ചിരുന്നില്ല. പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കേസ് പരിഗണിക്കുന്നത്. വിധി എതിരായാൽ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം പോലും നഷ്ടപ്പെടും.