മനാമ: കോവിഡ് മഹാമാരി കാലത്ത് താത്കാലികമായി നിർത്തിവയ്ക്കേണ്ടിവന്ന മലയാളം മിഷൻ ക്ലാസ്സുകൾ പുനരാരംഭിക്കുന്നതായി കെ.എസ്.സി.എ ഭാരവാഹികൾ അറിയിച്ചു. മുല്ല , കണിക്കൊന്ന എന്നീ ക്ലാസ്സുകളാണ് പുനരാരംഭിക്കുന്നത്. മാർച്ച് 28 ന് വൈകുന്നേരം 7:30 ന് കെ.എസ്.സി.എ ആസ്ഥാനത്തു പ്രവേശനോത്സവത്തോടെ ക്ലാസുകൾ ആരംഭിക്കും. തുടർന്ന് എല്ലാ ചൊവ്വാഴ്ചയും വൈകിട്ടു 8 മുതൽ 9:30 വരെ മലയാളം പാഠശാല ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്. കുട്ടികളെ മാതൃഭാഷ പഠിക്കുവാൻ താല്പര്യമുള്ള രക്ഷിതാക്കൾ 33989636 (രഞ്ചു ആർ നായർ), 39300467 (രജനി ശ്രീഹരി) എന്നീ നമ്പറുകളിൽ ബന്ധപെടുക.
Trending
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു