
മനാമ: ഏഴാമത് ബഹ്റൈൻ ഭക്ഷ്യമേള സമാപിച്ചു. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബഹ്റൈൻ ഭക്ഷ്യമേള \ മരാസി അൽ ബഹ്റൈൻ ബീച്ചിലാണ് നടന്നത്. അന്താരാഷ്ട തലത്തിൽ നിന്നും പ്രാദേശിക തലത്തിൽ നിന്നുമുള്ള 100-ലധികം റെസ്റ്റോറന്റുകൾ വൈവിധ്യമാർന്ന ഇനങ്ങളുമായി ഭക്ഷ്യമേളയിൽ പങ്കെടുത്തു. സംഗീത നൃത്ത വിനോദ പരിപാടികൾ മേളയുടെ ഭാഗമായി സന്ദർശകർക്കായി ഒരുക്കിയിരുന്നു. വിനോദസഞ്ചാര വ്യവസായത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനും 2022-2026 ബഹ്റൈന്റെ ടൂറിസം തന്ത്രത്തിന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനും ബഹ്റൈന് പുറത്ത് നിന്നുള്ള സന്ദർശകരുടെ പ്രധാന ആകർഷണമായും ഫെസ്റ്റിവൽ മാറി. ദിനംപ്രതി നൂറുകണക്കിന് പേരാണ് മേളയിൽ സന്ദർശകരായി എത്തിയത്.

