ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന് കേന്ദ്ര ജലകമ്മീഷനും സുപ്രീം കോടതി മേൽനോട്ട സമിതിയും വ്യക്തമാക്കി. ഇതുസംബന്ധിച്ച് ജലകമ്മീഷനും മേൽനോട്ട സമിതിയും സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി.
അണക്കെട്ടിന് പ്രശ്നമുള്ളതായി കേരളവും തമിഴ്നാടും ഉന്നയിച്ചിട്ടില്ലെന്നും മേൽനോട്ട സമിതി കോടതിയെ അറിയിച്ചു.
കഴിഞ്ഞവര്‍ഷം മെയ് 9-നാണ് സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച് പരിശോധന നടത്തിയത്. കേരളത്തിന്റെയും തമിഴ് നാടിന്റെയും പ്രതിനിധികള്‍ ഈ പരിശോധനയില്‍ പങ്കെടുത്തിരുന്നു. സുരക്ഷാ പരിശോധനയ്ക്കിടെ, അണക്കെട്ടിന് കാര്യമായ എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് ആരും മേല്‍നോട്ട സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ പറയുന്നു.