മനാമ: അൽഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന അഹ്ലൻ റമദാൻ പ്രഭാഷണവും സമ്മാന വിതരണവും ഇന്ന് (ശനി) രാത്രി 7.30 ന് ഹൂറ ചാരിറ്റി ഹാളിൽ വെച്ച് നടക്കും. പ്രമുഖ വാഗ്മിയും അൽകോബാർ ജാലിയാത്ത് ദാഇയുമായ അജ്മൽ മദനി പരിപാടിയിൽ വിഷയമവതരിപ്പിച്ച് സംസാരിക്കും. കഴിഞ്ഞ ദിവസം അൽ ഫുർഖാൻ സെന്റർ ഇന്ത്യൻ ഇസ്ലാഹീ സെന്ററിന്റെ സഹകരണത്തോടെ മുഹറഖ് ക്ലബ്ബിൽ വെച്ച് നടത്തിയ സ്പോർട്സ് ഫെസ്റ്റിലെ വിജയികൾക്കുള്ള സമ്മാന വിതരണവും പരിപാടിയിൽ വെച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്ക് 39223848, 33106589 നമ്പറിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.


