കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ഇന്നസെന്റിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. നിലവിൽ വെന്റിലേറ്ററിലാണ് അദ്ദേഹം. കഴിഞ്ഞ ദിവസത്തേക്കാൾ മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെന്നാണ് വിവരം. ആരോഗ്യനില വഷളായതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1972ൽ പുറത്തിറങ്ങിയ നൃത്തശാല എന്ന ചിത്രത്തിലൂടെയാണ് ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഹാസ്യനടനായും സ്വഭാവ നടനായും അദ്ദേഹം ശ്രദ്ധ നേടി. ഇന്നസെന്റിന്റെ അതുല്യമായ ശരീരഭാഷയും തൃശ്ശൂർ ശൈലിയിലുള്ള ഡയലോഗും അദ്ദേഹത്തിന്റെ മുഖമുദ്രയാണ്.