അരുണാചൽ പ്രദേശ് : അരുണാചൽ പ്രദേശിലെ ബോംഡിലയ്ക്ക് സമീപം തകർന്നു വീണ ചീറ്റ ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ മരിച്ചു. അരുണാചൽ പ്രദേശിലെ മന്ഡാല മലനിരകളിലായിരുന്നു ഹെലിക്കോപ്റ്റർ തകർന്നു വീണത്. രാവിലെ 9.15 ഓടെ ഹെലികോപ്റ്ററുമായുള്ള എയർ ട്രാഫിക് കൺട്രോളിന്റെ ബന്ധം നഷ്ട്ടപ്പെട്ടിരുന്നു.
ഹെലിക്കോപ്റ്റർ തകർന്നു വീണയുടനെ തന്നെ കരസേനയുടെ സെർച്ച് പാർട്ടികളായ എസ്എസ്ബി, ഐടിബിപി എന്നിവ സംഭവസ്ഥലത്തെത്തി ഉടൻ തിരച്ചിൽ ആരംഭിച്ചിരുന്നു.