ന്യൂഡൽഹി: ലണ്ടനിൽ നടത്തിയ ഇന്ത്യാ വിരുദ്ധ പരാമർശത്തിൽ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെടുമ്പോൾ, അത്തരമൊരു പരാമർശം താൻ നടത്തിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് താൻ ഇന്ത്യാ വിരുദ്ധ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് രാഹുൽ ഗാന്ധി ദേശീയ മാധ്യമത്തോട് പറഞ്ഞത്.
വിദേശത്ത് ഇന്ത്യയെ അപമാനിച്ചുവെന്ന ബി.ജെ.പിയുടെ ആരോപണത്തോട് പ്രതികരിക്കുമോ എന്ന ചോദ്യത്തിന് പാർലമെന്റിൽ സംസാരിക്കാൻ അനുവദിച്ചാൽ താൻ സംസാരിക്കുമെന്നായിരുന്നു രാഹുലിന്റെ മറുപടി. യുകെയിൽ നടത്തിയ പ്രസംഗത്തിൽ നിരവധി കേന്ദ്രമന്ത്രിമാർ രാഹുൽ രാജ്യത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം മാപ്പ് പറയണമെന്ന ആവശ്യം കോൺഗ്രസ് തള്ളി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ വിദേശ യാത്രകളിൽ കോൺഗ്രസിനെ കടന്നാക്രമിച്ചിട്ടുണ്ടെന്നും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി.