ബെംഗളൂരു: മാനനഷ്ടക്കേസിൽ എം വി ഗോവിന്ദൻ നൽകിയ വക്കീൽ നോട്ടീസിനെ പരിഹസിച്ച് സ്വപ്ന സുരേഷ്. വക്കീൽ നോട്ടീസ് ലഭിച്ചാലുടൻ മറുപടി നൽകും. മാപ്പ് പറയണമെങ്കിൽ സ്വപ്ന ഒരിക്കൽ കൂടി ജനിക്കണം, മിസ്റ്റർ ഗോവിന്ദൻ. തിരുവനന്തപുരം മുതൽ കാസർകോട് വരെ കേസ് രജിസ്റ്റർ ചെയ്താലും പിന്മാറില്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള സന്ദേശം കൂടിയാണിത്. സത്യം പുറത്തുകൊണ്ടുവരുമെന്നും സ്വപ്ന പറഞ്ഞു.
ആദ്യം വന്നത് ഷാജ്കിരൺ എന്ന അവതാരമാണ്. താൻ മുഖ്യമന്ത്രിയുടെ ആളാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് പരസ്യമാക്കിയതോടെ ഷാജ് കിരണിനെ രക്ഷപ്പെടുത്തി. ക്രൈംബ്രാഞ്ച് കേസെടുക്കുകയും ചെയ്തു. ഇപ്പോഴിതാ ഗോവിന്ദന്റെ ആളാണെന്ന് അവകാശപ്പെട്ട് ഒരാൾ എത്തിയിരിക്കുകയാണ്. ഈ ഗോവിന്ദൻ ആരാണെന്ന് എനിക്കറിയില്ല. 30 കോടിയുടെ വാഗ്ദാനവും രാജ്യം വിടണമെന്ന ഭീഷണിയും ജനങ്ങളെ അറിയിച്ചു. അവർക്ക് എന്തോ മറയ്ക്കാനുണ്ട്, ക്രൈംബ്രാഞ്ച് വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. തനിക്കെതിരെ കേസെടുക്കേണ്ട കാര്യമെന്തെന്നും സ്വപ്ന ചോദിച്ചു.
ഒരു ചാനൽ ചർച്ചയിൽ ഹസ്കർ എന്ന വ്യക്തി അപമാനകരമായ രീതിയിൽ സംസാരിച്ചു. തന്റെ വിദ്യാഭ്യാസ യോഗ്യതയെ പരിഹസിക്കാൻ ഹസ്കർ ആരാണ്. സി എം രവീന്ദ്രൻ 10 പാസായോയെന്ന് ആദ്യം അന്വേഷിക്കട്ടെ. ഈ സർക്കാരിൽ എത്ര പേർ 10 പാസായി. ഹസ്കറിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യും. സത്യം പറയുന്നതിൽ തനിക്ക് എതിർപ്പില്ല. വ്യക്തിപരമായ പരാമർശം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സ്വപ്ന പറഞ്ഞു.