ന്യൂഡൽഹി: കൊറോണ ചികിത്സ ചിലവ് നേരിടാനുള്ള പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി നിലവില്‍ വന്നു. കൊറോണ കവച്, കൊറോണ രക്ഷക് എന്നീ പോളിസികളാണ് പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയത്. കൊറോണ ചികിത്സക്കായുള്ള ഹ്വസ്വകാല പോളിസികളാണ് ഇവ.
കൊറോണ കവച് നഷ്ട പരിഹാര രീതിയിലുള്ളതാണ്. എത്രയാണോ ചികിത്സാ ചിലവ് അത്രയും തുകയാണ് നല്‍കുക. കൊറോണ രക്ഷക് ബെനിഫിറ്റ് പോളിസിയാണ്. കൊറോണ പോസിറ്റീവാണെന്ന് സ്ഥിരീകരണം വന്നാല്‍ ഇന്‍ഷുറന്‍സ് തുക ഒറ്റ തവണയായി പോളിസി ഉടമയ്ക്ക് നല്‍കും.
സര്‍ക്കാര്‍ സംവിധാനത്തിലുള്ള ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് പദ്ധതി.