ഡൽഹി: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി വിശദമായി അന്വേഷിച്ചിട്ടുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. ശ്രീകൃഷ്ണന്റെ വിഗ്രഹവും പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകി.