മനാമ: തണൽ – മാഹി ചാപ്റ്റർ ഭാരവാഹികൾ ചുമതലയേറ്റു. 2023 ലെ രക്ഷാധികാരിയായി യു.കെ. ബാലനെയും, പ്രസിഡണ്ട് ആയി സഫർ റഷീദിനേയും , ജനറൽ സെക്രട്ടറി ആയി ശബാബ് കാത്താണ്ടിയെയും ട്രഷറർ ആയി റയീസ് പി.വിയെയും തിരഞ്ഞെടുത്തു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ റഷീദ് മാഹി, യു.കെ. ബാലൻ, മുജീബ് മാഹി, ഷെബീർ മാഹി എന്നിവർ തണലിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. ജനറൽ ബോഡിയിൽ പങ്കെടുത്ത എല്ലാവരെയും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു.