കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസുമായി ബന്ധപ്പെട്ട കുട്ടിയെ ഇന്ന് രാവിലെ 11 മണിക്ക് ഹാജരാക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശം. കുട്ടിയെ ഹാജരാക്കിയില്ലെങ്കിൽ പോലീസിന്റെ സഹായത്തോടെ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും സമിതി അറിയിച്ചു. തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികൾക്കൊപ്പമാണ് കുട്ടി ഇപ്പോൾ താമസിക്കുന്നത്.
കളമശ്ശേരി മെഡിക്കൽ കോളേജിലാണ് കുട്ടി ജനിച്ചതെന്ന് വ്യക്തമാണ്. 2022 ഓഗസ്റ്റ് 27നാണ് പെൺകുട്ടി ജനിച്ചത്. സെപ്റ്റംബർ ആറിനാണ് കളമശേരി നഗരസഭ ജനനം രജിസ്റ്റർ ചെയ്തത്.
എറണാകുളം സ്വദേശികളായ ദമ്പതികളാണ് കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കൾ. തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികളിലേക്ക് കുട്ടി എങ്ങനെ എത്തിയെന്ന് വ്യക്തമല്ല.