തിരുവനന്തപുരം: പണം വാങ്ങി പരിശോധന നടത്താതെ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ആർഎംഒയുടെ ചുമതലയുള്ള അസിസ്റ്റന്റ് സർജൻ ഡോ.വി.അമിത് കുമാറിനെ സസ്പെൻഡ് ചെയ്തു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ നടപടി.
വാർത്ത പുറത്ത് വന്നതിന് പിന്നാലെ നടപടിക്കും വിശദമായ അന്വേഷണത്തിനും മന്ത്രി നിർദേശം നൽകിയിരുന്നു. 300 രൂപ വാങ്ങി ഒരു പരിശോധനയും നടത്താതെയാണ് ഡോക്ടർ ഹെൽത്ത് കാർഡ് നൽകിയിരുന്നത്. ആശുപത്രിയിലെ ചില ജീവനക്കാരും ഡോക്ടർക്ക് സഹായമായുണ്ട്.
അതേസമയം ഗുരുതര വീഴ്ച പുറത്തുവന്നതോടെ ഹെൽത്ത് കാർഡ് വിതരണം അടിയന്തരമായി നിർത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.