ദുബായ്: യുഎഇയുടെ കൂടുതൽ ഭാഗങ്ങളിൽ തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മഴ ലഭിച്ചു. അബുദാബി, ദുബായ്, ഷാർജ എന്നിവയുൾപ്പെടെ മിക്ക എമിറേറ്റുകളിലും നേരിയതോ മിതമായതോ ആയ മഴ ലഭിച്ചു. ഈ ആഴ്ച കൂടുതൽ മഴയും അസ്ഥിരമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നാളെയും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ കാലാവസ്ഥ അസ്ഥിരമായിരിക്കും. കനത്ത മേഘങ്ങളും മഴയും ഇടിമിന്നലും ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
ഈ ദിവസങ്ങളിൽ ദുബായ്, ഷാർജ എന്നിവയുൾപ്പെടെ യുഎഇയുടെ മിക്ക ഭാഗങ്ങളിലും മഴ പ്രതീക്ഷിക്കുന്നു. വ്യാഴാഴ്ച രാജ്യത്തുടനീളമുള്ള താപനില 5 മുതൽ 7 ഡിഗ്രി സെൽഷ്യസ് വരെ കുറയാൻ സാധ്യതയുണ്ട്. ചില ഉൾപ്രദേശങ്ങളിൽ ആലിപ്പഴം വീഴാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.