തിരുവനന്തപുരം: ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘ വാരിയം കുന്നന്’ എന്ന സിനിമയെകുറിച്ചുള്ള പൃഥ്വിരാജ്ൻറെ ഫേസ്ബുക് പോസ്റ്റിനുശേഷം ശേഷം ഈ ചിത്രത്തിൽ നിന്നും പിമാരണം എന്ന് ആവശ്യവുമായി ബി.ജെ.പി. നേതാക്കൾ ഉൾപ്പടെ രംഗത്തെത്തി. പൃഥിയുടെ പോസ്റ്റിനു കീഴിൽ നിരവധി മോശപ്പെട്ട കമെൻറ്റുകളും എത്തിയിരുന്നു.
പൃഥിയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ…
“ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു”.