തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നഗരങ്ങളുടെയും വികസനത്തിനായി സർക്കാർ തയ്യാറാക്കിയ അമൃത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്ര സർക്കാർ അനുമതി. 2,500 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. ജലാശയങ്ങളുടെ നവീകരണം, പാർക്കുകളുടെ നിർമ്മാണം, സ്വാശ്രയ സംഘങ്ങളുടെ ഉൽപാദന പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട് 93 നഗരങ്ങളിലായി മുന്നൂറോളം പദ്ധതികൾ നടപ്പാക്കും.
ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ കോർപ്പറേഷനുകളിലും ആലപ്പുഴ, ഗുരുവായൂർ, പാലക്കാട് നഗരങ്ങളിലും മാത്രമാണ് പദ്ധതി നടപ്പാക്കിയത്. എന്നാൽ രണ്ടാം ഘട്ടത്തിൽ എല്ലാ ജില്ലകളിലെയും നഗരങ്ങളിൽ പദ്ധതി നടപ്പിലാക്കും.