പുണെ: എൻസിപി നേതാവും എംപിയുമായ സുപ്രിയ സുലെയുടെ സാരിക്ക് തീപിടിച്ചു. ഉടൻ തന്നെ തീ അണയ്ക്കാൻ കഴിഞ്ഞതിനാൽ അപകടം ഒഴിവായി. പൂനെയിലെ ഹിഞ്ചവാദിയിൽ കരാട്ടെ മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു സുപ്രിയ.
ഉദ്ഘാടന ചടങ്ങിൽ ശിവാജിയുടെ പ്രതിമയിൽ മാലയിടുന്നതിനിടെയാണ് സുപ്രിയയുടെ സാരിക്ക് തീപിടിച്ചത്. സമീപത്തെ വിളക്കിൽ നിന്നാണ് തീ പടർന്നത്.
തക്ക സമയത്തെ ഇടപെടൽ മൂലം അപകടം ഒഴിവായെന്നും താൻ സുരക്ഷിതയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുലെ പിന്നീട് വ്യക്തമാക്കി.