ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒൻപതാം സീസണിൽ മുംബൈ സിറ്റി എഫ്സിയെ നേരിടുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ നിർണായക മാറ്റങ്ങൾ. മുംബൈക്കെതിരായ എവേ മത്സരത്തിൽ ആദ്യ ഇലവനിൽ നിന്ന് കോച്ച് ഇവാൻ വുകോമനോവിച്ച് മൂന്ന് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
സസ്പെൻഷനെ തുടർന്ന് അവസാന മത്സരം നഷ്ടമായ ഇവാൻ കലിയുഷ്നി സ്റ്റാർട്ടിംഗ് ഇലവനിൽ തിരിച്ചെത്തി. ഇതോടെ അപ്പസ്തോലോസ് ജിയാനെ പകരക്കാരുടെ നിരയിലേക്ക് നീങ്ങി. സസ്പെൻഷനിലായ റൈറ്റ് ബാക്ക് സന്ദീപ് സിംഗിന് പകരം സീനിയർ താരം ഹർമൻജോത് ഖബ്രയെ സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടുത്തി. ക്രൊയേഷ്യൻ സെന്റർ ബാക്കായ മാർക്കോ ലെസ്കോവിച്ചും ഇന്ന് കളിക്കുന്നില്ല. ലെസ്കോയ്ക്ക് പകരം വിക്ടർ മോംഗിൽ ആദ്യ ഇലവനിൽ ഇടംപിടിച്ചു.
ബ്ലാസ്റ്റേഴ്സ് ടീം: പ്രഭ്സുഖാൻ ഗിൽ, ഹർമൻജോത് ഖബ്ര, വിക്ടർ മോംഗിൽ, റുവ ഹോർമിപാം, ജെസ്സൽ കാർനെയ്റോ, ഇവാൻ കാലിയുഷ്നി, ജീക്സൺ സിംഗ്, സഹൽ അബ്ദുൾ സമദ്, കെ പി രാഹുൽ, അഡ്രിയാൻ ലൂണ, ദിമിത്രിയോസ് ഡയമെന്റക്കോസ്.