മനാമ: കൊറോണ വൈറസ് വ്യാപനം കുറയ്ക്കുന്നതിന് സലൂണുകൾ, ബാർബർഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവ പാലിക്കേണ്ട നടപടികൾ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.
മുൻകൂട്ടി ബുക്ക് ചെയ്ത അപ്പോയിന്റ്മെന്റ് ഉണ്ടെങ്കിൽ മാത്രമേ ഉപഭോക്താക്കൾക്ക് സലൂണിലേക്ക് പോകാൻ കഴിയൂ എന്ന് അറിയിപ്പിൽ പറയുന്നു. സ്റ്റേഷനുകൾ, കസേരകൾ, ഉപകരണങ്ങൾ എന്നിവ അണുവിമുക്തമാക്കാനും കൈകൾ നന്നായി കഴുകാനും ശുദ്ധമായ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ) വീണ്ടും പ്രയോഗിക്കാനുമായി സലൂണുകൾ അപ്പോയിന്റ്മെന്റുകൾക്കിടയിൽ കുറഞ്ഞത് 20 മിനിറ്റ് അനുവദിക്കണം.
ഫേഷ്യൽ ട്രീറ്റ് മെന്റ്, ഹെയർ ഡ്രയർ ഉപയോഗിച്ചുള്ള ഹെയർ ട്രീറ്റ്മെൻറ്കൾ, സ്പാ സേവനങ്ങൾ, മസാജുകൾ, ഓറിയന്റൽ ബത്ത്, ത്രെഡിംഗ്, മൈക്രോബ്ലേഡിംഗ്, ഹെന്ന ടാറ്റൂസ് തുടങ്ങിയ സേവനങ്ങൾ നിലവിൽ നിരോധിച്ചിരിക്കുന്നു. കൂടാതെ, ഗാർഹിക സേവനങ്ങൾ നൽകാൻ സലൂണുകളെ അനുവദിക്കില്ല.