മനാമ: രണ്ടാമത് ഇന്ത്യന്‍ ക്ലബ്ബ് റാപ്പിഡ് ചെസ് ടൂര്‍ണമെന്റ് 2023 ഫെബ്രുവരി 17 വെള്ളിയാഴ്ച നടക്കും.
ബഹറിന്‍ ഇന്ത്യന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ രണ്ട് കാറ്റഗറിയിലായി 2000 ഡോളറാണ് സമ്മാനതുകയായി വിജയികള്‍ക്ക് നല്‍കുക. ഇതിനു പുറമെ 65 സമ്മാനങ്ങളും സമ്മാനിക്കും. അമേച്വര്‍,ഫിഡേ റേറ്റഡ് എന്നീ കാറ്റഗറികളിലായാണ് മത്സരങ്ങള്‍. അര്ജ്ജുന്സ് ചെസ് അക്കാദമിയുടെയും ബഹറില്‍ ചെസ് ഫെഡറേഷന്റെയും സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
2022 ഒക്ടോബറില്‍ നടന്ന ഒന്നമത് ഇന്ത്യന്‍ ക്ലബ്ബ് റാപിഡ് ചെസ് ടൂര്‍ണമെന്റ് വന്‍ വിജയമായതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാമത് ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ തിരുമാനിച്ചതെന്ന് ഇന്ത്യക്ലബ്ബ് ജനറല്‍സെക്രട്ടറി സതീഷ ്ഗോപിനാഥ്,എ.സി.എ ഡയറക്ടര്‍ അര്ജ്ജുന്കക്കാടത്ത്,ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി അരുണ്‍ ജോസ് എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.
ജര്‍മിനി, സര്‍ബിയ, മൊറോക്കോ, അള്‍ജീരിയ, ഇന്ത്യ തുടങ്ങിയ 10-രാജ്യങ്ങളില്‍ നിന്നുള്ള 200 ഓളം മത്സരാര്‍ഥികളാണ് ഒക്ടോബറില്‍ നടന്ന ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി +97339539946,+97333190004,+97317253157 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.